
Advertise on podcast: Techno Gypsie
This podcast has
45 episodes
Language
EnglishPublisher
Abheesh SasidharanExplicit
No
Date created
2020/06/07
Latest episode
2025/07/28
Average duration
36 min.
Release period
107 days
Description
Are you interested in the performance-making process? Techno Gypsie will discuss the various aspects of contemporary performance practices with eminent personalities. It will be a multilingual podcast in English, Malayalam, and Hindi. I am Abheesh Sasidharan, a performance practitioner and traveller who is hosting this podcast. Contact - https://www.instagram.com/techno_gypsie/ Cover Art: Prajeesh AD - https://www.instagram.com/prajeeshad/ Original Intro Music: Lami - https://www.instagram.com/lami_music_/ Thanks: Sreedevi D | Noushad Mohamed Kunju
Unlock Techno Gypsie podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Techno Gypsie podcast
രത്തൻ തിയ്യം എന്ന ടോട്ടൽ തീയേറ്റർ | A Tribute to Ratan Thiyam
2025/07/28
This episode is a tribute to Ratan Thiyam ( 1948- 2025) , the legendary Indian theatre designer, director and philosopher. The Malayalam tribute is done by performance practitioner Abheesh Sasidharan.
അരങ്ങിലെ സാങ്കേതികത : ആവശ്യമോ, ആഗ്രഹമോ ? | ft. അഭീഷ് ശശിധരൻ
2025/02/28
ഇന്ത്യപോലുള്ള ഒരു രാജ്യത്തിലെ അരങ്ങുകളിൽ എത്രത്തോളം സാങ്കേതിക വിദ്യ നമുക്ക് ഉപയോഗിക്കുവാനാകും. സാങ്കേതികതയുടെ ബദൽ സാധ്യതകളിലൂടെയും പരിമിതികളിലൂടെയുമുള്ള ഒരു അന്വേഷണം. അഭീഷിന്റെ വർത്തമാനങ്ങൾ നിറഞ്ഞ ഒരു ഓഡിയോ പോഡ്കാസ്റ്റ്.
കവർ & ഫോട്ടോഗ്രാഫ് : പ്രജീഷ് എ ഡി.
#technology #performance #live #ephemeral #technogypsie
ബി രാജീവന്റെ അരങ്ങുകൾ, അണിയറകൾ, അനുഭവങ്ങൾ | A Podcast with B Rajeevan
2024/01/15
പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനും അദ്ധ്യാപകനും വിമർശകനുമായ ബി രാജീവൻ സംസാരിക്കുന്നു,
1967 ൽ പങ്കെടുത്ത ശാസ്താംകോട്ട നാടകക്കളരിയെക്കുറിച്ച്…
ആദ്യ നാടകസംവിധാനത്തെക്കുറിച്ച്…
ജനകീയസാംസ്കാരികവേദിയുടെ നാടകങ്ങളെക്കുറിച്ച്…
നാടകങ്ങളുടെ അവതരണങ്ങളെക്കുറിച്ച്…
ലിറ്റിൽമാഗസിനുകളെക്കുറിച്ച്…
ബ്രഹ്ത്തിനെക്കുറിച്ച്…
ആറാട്ടുപുഴയിലെ പ്രാദേശിക രാഷ്ട്രീയനാടകവേദിയെക്കുറിച്ച്…
മലയാള നാടകവേദി മറന്നുകളഞ്ഞ നാടകപ്രവർത്തകരെക്കുറിച്ച്…
വാക്കുകളെക്കുറിച്ച്…
കലാസങ്കല്പങ്ങളെക്കുറിച്ച്…
അനുഭവങ്ങളെക്കുറിച്ച്…
മലയാള നാടകവേദിയുടെ എഴുതപ്പെടാത്ത അവതരണചരിത്രമാണ് ഈ പോഡ്കാസ്റ്റ്.
ടെക്നോ ജിപ്സിയുടെ ProjectAAA പോഡ്കാസ്റ്റ്.
കവർ: പ്രജീഷ് എ ഡി
ഫോട്ടോഗ്രാഫ്: ഹാരീസ് കുറ്റിപ്പുറം
നന്ദി: സാവിത്രി രാജീവൻ
#brajeevan #theatre #technogypsie
ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam
2023/11/29
മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ.
പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്.
മലയാള പരിഭാഷ: രേണു രാമനാഥ്.
ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോഗുകൾ അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭ, പലസ്തീനിയൻ ജനതയുടെ മൗലീക അവകാശങ്ങൾക്ക് ഐക്യദാർഢ്യം
പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ( In 1977,The United Nations the General Assembly called for the annual observance of 29 November as the International Day of Solidarity with the Palestinian People (resolution 32/40 B). ) നവംബർ 29 ന് ടെക്നോ ജിപ്സിയും ഗാസ മോണോലോഗുമായി ചേരുന്നു. യുദ്ധങ്ങളില്ലാത്ത, കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന ലോകം സ്വപ്നം കണ്ടുകൊണ്ട്...
ടെക്നോ ജിപ്‌സി
29 : 11 : 2023
#gazamonologues #ashtartheatre #InternationalDayofSolidaritywiththePalestinianPeople #malayalam #kerala #india #technogypsie
Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ.
2023/01/18
കോവിഡ് കാലത്തെ ലോക്ഡൗൺ അടച്ചിരുപ്പിൽ വീടുകളിൽ, ഫ്ലാറ്റുകളിൽ, ഹോസ്റ്റലുകളിൽ, ഒറ്റമുറികളിൽ വീർപ്പുമുട്ടിയ 25 സ്ത്രീ-ട്രാൻസ്‌ജെൻഡർ അഭിനേതാക്കളുടെ ഫോട്ടോഗ്രാഫുകൾ കലാനുഭവമായി പരിണമിച്ച ഇടമാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ- ചെമ്പ്രയിലെ ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്. 2022 ഡിസംബർ മാസം 24ന് തുടങ്ങി 2023 ജനുവരി 29 വരെ നീണ്ടുനിൽക്കുന്നു ക്ലോസ്ഡ് ബോഡി. ഈ കാലാനുഭവത്തിൻ്റെ തുടക്കക്കാരായ സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ എന്നിവർ ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. അടച്ചിരുന്ന കാലത്തെ അഭിനയ ശരീരങ്ങളെക്കുറിച്ച്, കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ക്യാമറയുമായുള്ള യാത്രകളെക്കുറിച്ച്, ഫോട്ടോഗ്രാഫുകൾ ഒരു വീടിൻ്റെ പരിസരങ്ങളിൽ കാലാനുഭവങ്ങൾ സൃഷ്ട്ടിക്കുന്നതിനെക്കുറിച്ച്.
ക്ലോസ്ഡ് ബോഡി ലോഗോ: അളക കാവല്ലൂർ
[ കൂടുതൽ വിവരങ്ങൾ.
ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്
https://www.facebook.com/profile.php?id=100088688402723
https://www.instagram.com/closed__body/ ]
വിജയകുമാർ മേനോൻ : പ്രൊഫ. അജയകുമാർ | Tribute to Vijayakumar Menon : Prof. Ajaykumar
2022/11/06
കലാ ചരിത്രകാരനും, നിരൂപകനും, എഴുത്തുകാരനും, നാടക വിവർത്തകനും, അദ്ധ്യാപകനുമായ വിജയകുമാർ മേനോൻ 2022 നവംബർ 1ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ സാംസ്കാരിക ഇടപെടലുകൾ മലയാള ലാവണ്യ ബോധത്തിന്, കലാചരിത്രത്തിന് പുതു ഭാവുകത്വമാണ് നൽകിയത്. ഈ പോഡ്‌കാസ്റ്റിൽ വിജയകുമാർ മേനോന്റെ സുഹൃത്തും, കലാകാരനും, എഴുത്തുകാരനും, അദ്ധ്യാപകനും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ മുൻ പ്രിൻസിപ്പലും, കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. അജയകുമാർ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.
കവർ : പ്രജീഷ് എ ഡി
ഫോട്ടോ: കാജൽ ദത്ത് ആർട്സ്
( പിൻകുറിപ്പ്: കലാ ചരിത്രത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു നൽകിയ പ്രിയ അദ്ധ്യാപകനാണ് വിജയകുമാർ മേനോൻ. അദ്ദേഹത്തെ ഇവിടെ സ്നേഹപൂർവ്വം സ്മരിക്കുന്നു. : ടെക്നോ ജിപ്സി )
കലയും ബഹുജനവും | C J Thomas
2022/07/14
പ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ സി ജെ തോമസിൻ്റെ (1918-1960) ചരമദിനമാണ് ഇന്ന്. സി ജെയുടെ ധിക്കാരിയുടെ കാതൽ എന്ന കൃതിയിലെ 'കലയും ബഹുജനവും' എന്ന ലേഖനം ഇവിടെ വായിക്കുന്നു.
Today is the death anniversary of Malayalam critic and playwright C J Thomas(1918-1960). Reading here an essay titled 'Kalayum Bahujanavum' from his book Dhikariyude Kathal.
great are the small things : Daya Bai
2022/05/01
In this podcast, social activist Daya Bai shares her creative life as an artist, actor and poet. Daya Bai (Mercy Mathew) is a social activist, working in Madhya Pradesh and Kerala, India. She talks about her artistic practices which are different from the institutional art practices. Techno Gypsie proudly shares this episode which is a part of the series,‘ Project AAA’.
Photo courtesy: Amal G Krishna
അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് അഭിനയം : ദാസൻ കോങ്ങാട് | A Podcast on Acting by Dasan Kongad, ft. K V Sajith Aliyar Ali and Sheeja.
2022/03/04
എന്നിൽ നിന്നും അഭിനേതാവിലേക്കുള്ള ദൂരം എത്രയാണ്.
എന്താണ് എനിക്ക് പെർഫോമൻസ്‍.
എന്തുകൊണ്ടാണ് ഞാനിപ്പോഴും കൃഷിയെ ഇഷ്ടപ്പെടുന്നത്.
നടനും കർഷകനുമായ ദാസൻ കോങ്ങാട് സംസാരിക്കുന്നു; അഭിനയത്തെക്കുറിച്ച് , പെർഫോമൻസിനെക്കുറിച്ച് , കൃഷിയെക്കുറിച്ച് ... കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ദാസൻ കോങ്ങാട് എന്ന കെ ആർ ഹരിദാസ് പങ്കുവെക്കുന്നത് തന്റെ അഭിനയ മുഹൂർത്തങ്ങളാണ്. ഒപ്പം കെ വി സജിത്തും, അലിയാർ അലിയും, ഷീജയും ദാസൻ കോങ്ങാടിനെക്കുറിച്ചുള്ള വ്യത്യസ്ത അനുഭവങ്ങളും പങ്കുവെക്കുന്നു.
In this podcast Dasan K R Haridas aka Kongad shares his thoughts and experience on acting, performance and farming. Dasan Kongad is a self taught actor and farmer who acted in several theatre and films. He received the best actor award from the Kerala Sangeetha Nataka Academy. K V Sajith, Aliyar Ali and Sheeja also talk about the interesting experiences with Dasan Kongad. Techno Gypsie proudly shares this episode which is a part of the series titled Project AAA.
ടെക്‌നോ ജിപ്സി
Photo courtesy: K V Sajith
നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri
2022/01/07
എന്താണ് ചിൽഡ്രൺസ് തീയേറ്റർ ? മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ് ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ...
In this podcast, young actor and children's theatre practitioner Nidhi S Sasthri shares her thoughts and critical views on children's theatre practices in India. Nidhi studied children's theatre from School of Drama, Thrissur and acting from National School of Drama,New Delhi. She has worked in TIE ( Theatre in Education) company, New Delhi for six years as an artist.
Photo courtesy : Renjith Rangaraju
സർക്കസിന്റെ വർത്തമാനം : ഷെറിത്തിന്റെയും ഷെനിലിന്റെയും | A Podcast on Circus with Sherith and Shenil
2021/11/29
സർക്കസിന്റെ റിങ്ങിനു പുറകിൽ നടക്കുന്ന കസർത്തുകൾ നിങ്ങൾക്കറിയാമോ ? രസകരമായ തമ്പ് അനുഭവങ്ങൾ. ഞാണിൻമേൽ കളിപോലുള്ള ജീവിതങ്ങൾ. സർക്കസിനുണ്ടായ പരിണാമങ്ങൾ. സർക്കസിന്റെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകൾ. സാങ്കേതികതയുടെ ട്രപ്പീസിൽ കൈ വിട്ട് പറക്കുന്ന കലാകാരന്റെ അന്ധാളിപ്പുകൾ. നമ്മളറിയാത്ത ഒരുപാട് കാര്യങ്ങൾ. അതെ, യുവ സർക്കസ് സംരംഭകരും സഹോദരന്മാരുമായ ഷെറിത്തും ഷെനിലും ഈ എപ്പിസോഡിൽ സംസാരിക്കുന്നു.
#സർക്കസിനൊപ്പം ,
ടെക്നോ ജിപ്സി പോഡ്കാസ്റ്റ്.
What do you know about circus, scenes behind the rings of circus ? In this podcast young circus entrepreneurs Sherith and Shenil share the untold stories of circus. The brothers also discuss their concerns about the state of circus now.
#withcircus ,
Techno Gypsie Podcast
For contact:
Sherith: https://www.facebook.com/sherith.othayoth
Shenil: https://www.facebook.com/shenil.mottal.
വിനു ജോസഫിന്റെ വർത്തമാനം | A Malayalam Podcast with Vinu Joseph
2021/10/30
നടൻ വിനു ജോസഫ് തന്റെ അഭിനയ സങ്കല്പങ്ങളെക്കുറിച്ചും, അഭിനയ രീതികളെക്കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ് .
തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, യു കെയിലെ ലണ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ( LISPA) എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ വിനു സമകാലിക അവതരണ മേഖലയിൽ സജീവമാണ്. അഭിനയ പരിശീലനം, പ്രയോഗം, ബഫൂൺ ക്ലൗൺ അഭിനയ രീതികൾ, പ്രചോദനം ചെയ്ത നടൻമാർ എന്നിവരെല്ലാം ഉൾകൊള്ളുന്ന വർത്തമാനം.
In this podcast actor Vinu Joseph shares his thoughts and experience on acting, different types of its form and pedagogies. Vinu is an alumini of London International School of Performing Arts (LISPA) and Thrissur School of Drama and Fine Arts. Vinu also talks about bouffon acting, clowning, actors who inspired him and contemporary performance practices.
രാജീവ് വിജയൻ | A Tribute to Rajeev Vijayan
2021/08/23
ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്, ഒരുമിച്ചാണ് നാടകങ്ങളിൽ പങ്കാളിയായത്. അവൻ പോയി. സഹിക്കാനാവുന്നില്ല... യുവ നാടക സംവിധായകൻ, ഡിസൈനർ, സാങ്കേതിക സംവിധായകൻ, സാംസ്‌കാരിക സംഘാടകൻ, സിനിമാപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, സംരംഭകൻ, ഗവേഷകൻ, സ്‌നേഹിതൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രിയ സഹപാഠി രാജീവ് വിജയനെ ഈ പോഡ്‌കാസ്റ്റിൽ ഓർമ്മിക്കുന്നു. സ്‌നേഹപൂർവ്വം, അഭീഷ് ശശിധരൻ.
This episode is a tribute to theatre director, designer, technical director, film practitioner, cultural coordinator, entrepreneur, researcher, a good friend of mine and batchmate, Rajeev Vijayan (1984- 2021).
Thanks; Lyrics: Vijesh K V
Singer: Anakha
Song by: Theatre Beats
Cover Art: Prajeesh A D
Photo courtesy: O Ajith Kumar
കലാപ്രവർത്തകർ എന്താണ് ചെയ്യുക ? | A Malayalam Podcast on Performing Artists
2021/08/09
ആരും കേൾക്കാതെ അലറിയിട്ടുണ്ടോ? എന്തിനാണ് അങ്ങനെ അലറിയത് ? കലാപ്രവർത്തകർ ഇപ്പോൾ നിശബ്ദമായി അലറുന്നതെന്തിനാണ് ? കേൾക്കാം ഒരു കുഞ്ഞു പോഡ്കാസ്റ്റ്.
രംഗപാഠങ്ങൾ : ആർട്ടിസ്റ്റ് സുജാതൻ | A Malayalam Podcast with Artist Sujathan
2021/06/21
മലയാളിയുടെ രംഗപടം കലാകാരൻ അനുഭവ പാഠങ്ങളുമായി ഹൃദയം തുറക്കുന്നു.
ചിത്രരചനയും, ശില്പകലയും, വാസ്തുവിദ്യയും, രംഗപ്രയോഗങ്ങളും, പ്രകാശ വിന്യാസവും, നടന്റെ ശരീരവും, ധ്വനിപാഠങ്ങളും, കൈയൊതുക്കവും, സുസ്ഥിര സൗന്ദര്യവും, സർഗ്ഗാത്മകതയും, സാങ്കേതിക വിദ്യയും, നിലപാടുകളും ഒന്നിക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ രംഗപാഠങ്ങൾ.
മലയാള നാടക/ദൃശ്യ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുവാൻ ഒരുപാട് വ്യക്തികളും കാര്യങ്ങളുമുണ്ടെന്ന് എന്നെ വീണ്ടും തിരിച്ചറിയിപ്പിച്ച ഈ സംഭാഷണം ഉറപ്പായും നിങ്ങൾക്കും ഇഷ്ടമാകും.
Legendary Malayalam theatre designer Artist Sujathan shares his process of scenic design, aesthetics, thoughts and memories. He has been working with popular (commercial) and amateur theatre groups in kerala and abroad from 1967 onwards. His perspective oriented and portable scenic designs are the combination of fine arts, architecture, light, technology and performing bodies. Sujathan contributed to a popular visual language to Malayali's aesthetics.This podcast explores the unwritten history of Malayalam scenic design. Techno Gypsie proudly shares this episode which is a part of the series titled Project AAA.
നന്ദി : സന്ദീപ് എസ് ബാബു
Podcast reviews
Read Techno Gypsie podcast reviews
Podcast sponsorship advertising
Start advertising on Techno Gypsie relevant audience podcasts
You may also like to advertise on these Podcasts

4.4371061566
The Megyn Kelly Show
SiriusXM

4.888901269
Fearless with Jason Whitlock
Blaze Podcast Network

4.8118931000
Mind Pump: Raw Fitness Truth
Sal Di Stefano, Adam Schafer, Justin Andrews, Doug Egge

4.8102131585
Tara Brach
Tara Brach

4.541561215
Something You Should Know
Mike Carruthers | OmniCast Media

4.513841343
Strictly Anonymous Confessions
Kathy Kay

4.8292781897
Fantasy Footballers - Fantasy Football Podcast
Fantasy Football

4.62382612
Football Weekly
The Guardian

4.45387666
Two Judgey Girls
Two Judgey Girls

3.8258501152
The Viall Files
Nick Viall