
Advertise on podcast: Ka Cha Ta Tha Pa | Malayalam Podcast
Rating
5from
This podcast has
19 episodes
Language
EnglishPublisher
AKHILESHExplicit
No
Date created
2021/08/16
Latest episode
2023/06/04
Average duration
6 min.
Release period
60 days
Description
Podcasting about movies, history,and book https://anchor.fm/kachatathapa
Unlock Ka Cha Ta Tha Pa | Malayalam Podcast podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Ka Cha Ta Tha Pa | Malayalam Podcast podcast
നാഗവല്ലിക്ക് വിലക്കപ്പെട്ട രാഗം | The forbidden raga
2023/06/04
സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി.
സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും ആഹിരിയുമായി സാമ്യതകൾ കാണിക്കുന്ന രാഗങ്ങളാണ്
ആഹിരി നമ്മളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ വളരെ അതുല്യമായതിനാൽ , ആഹിരി രാഗം വളരെ ആകർഷകമാണ്,
ഭക്ഷണത്തെയും ആഹിരിയെയും കുറിച്ചുള്ള മിഥ്യയെ രണ്ട് തരത്തിലാണ് വ്യാഖ്യാനിക്കുന്നത് - അതിൽ ഒന്നാമത്തേതാണ് , ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് ഭക്ഷണം നിഷേധിക്കപ്പെടും എന്നുള്ളത് , മറ്റു ചിലർ അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു -ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് വിശപ്പ് തോന്നില്ല.
പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങളൊന്നുമില്ലാതെ നിങ്ങൾ കേൾക്കുമ്പോൾ വളരെ ശാന്തവും ആകർഷകവുമായ അപൂർവ രാഗങ്ങളിൽ ഒന്നാണ് ആഹിരി.
തെക്കിനിയിൽ നിന്ന് കേൾക്കുന്ന പാട്ടിനു പഴമ തോന്നിക്കുവാൻ വേണ്ടിയാണ് എം ജി രാധാകൃഷ്ണൻ ആഹരി എന്ന പഴക്കമേറിയ രാഗം മണിച്ചിത്രത്താഴിനു വേണ്ടി ഉപയോഗിച്ചത്. സിനിമാ സംഗീതത്തിൽ അന്നുവരെ കേൾക്കാത്ത ഒരു രാഗം ഈ ചിത്രത്തിൽ പരീക്ഷിക്കണം എന്ന നിർബന്ധം ആണ് അദ്ദേഹത്തെ ആഹരിയിൽ ഒരു ഗാനം ചെയ്യാൻ പ്രേരിപ്പിച്ചത്.
നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് ആഹരി രാഗത്തിന്.
സംഗീത ശാസ്ത്രം അനുസരിച്ച് 8 ആമത്തെ മേളകർത്താരാഗം ആയ ഹനുമത്തോഡിയിൽ നിന്നാണ് ആഹരി ജനിച്ചിരിക്കുന്നത്. അതല്ല 14 മത് മേളം വകുളാഭരണത്തിന്റെ ജന്യം ആണെന്നും പറയപ്പെടുന്നു. ആഹരി എന്നും ആഹിരി എന്നും വിളിക്കാറുണ്ട് ഈ രാഗത്തിനെ. ആഹരി ഒരു ഭാഷാംഗ രാഗമാണ് . ജനകരാഗത്തിൽ നിന്നല്ലാതെ അന്യസ്വരം ഈ രാഗത്തിൽ വരുന്നു. അതായത് ചെറ
അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil
2022/12/17
ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ്
ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം
അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ?
2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു
പത്തൊമ്പതാം നൂറ്റാണ്ടു വരെ അർജൻറീന സ്പെയിനിന്റെ കോളനിയും ബ്രസീൽ പോർച്ചുഗലിന്റെ കോളനിയുമായിരുന്നു
പിന്നീട് സ്വതന്ത്രമായതിനു ശേഷം ഇന്നത്തെ ഉറുഗ്വെയുടെ അതിരുകൂടിയായ റിയോ ഡി പ്ലാറ്റ അഥവാ റിവർപ്ളേറ്റ് എന്ന ആഴി തീരം പിടിച്ചെടുക്കാനുള്ള കച്ചവട ഭൂമി കൈക്കലാക്കാനുള്ള നൂറ്റാണ്ടുകളുടെ യുദ്ധമാണ് ചോരക്കളിയാണ് ഈ വൈരത്തിന് പിന്നിൽ
1860ലാണ് റിയോ ഡി പ്ലാറ്റ ബേസിനിൽ എത്തിപ്പെട്ട ബ്രിട്ടീഷ് നാവികർ വഴി ഫുട്ബോൾ അർജൻറീനയിൽ എത്തിപ്പെടുന്നത് പിന്നീട് അർജൻറീനയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാലയങ്ങൾ വഴി ഫുട്ബോൾ അർജൻറീനയാകെ വ്യാപിക്കുന്നു
പതിറ്റാണ്ടുകൾക്ക് ശേഷം ചാൾസ് വില്യം മില്ലർ എന്ന വ്യക്തി വഴി ബ്രസീലിൽ ഫുട്ബോൾ എത്തിപ്പെടുന്നു
ബ്രസീലിലെ സാവോപോളയിൽ ജനിച്ച വില്യം മില്ലർ ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു
1894ൽ പഠനം കഴിഞ്ഞ് ബ്രസീലിൽ കപ്പലിറങ്ങുമ്പോൾ അയാളുടെ കൈവശം ഒരു തുകൽ പന്തും ഹാംപ്‌ഷയർ ഫുട്‌ബോൾ അസോസിയേഷന്റെ കുറച്ചു കളി നിയമങ്ങളുമുണ്ടായിരുന്നു..
പിന്നീടയാൾ സാവോ പോളോ അത്‌ലറ്റിക് ക്ലബ് രൂപീകരിച്ച് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടുകൂടി ബ്രസീലിൽ ഫുട്ബോളിന്റെ ജാതകം തെളിഞ്ഞു ബ്രസീലിലെ സാധാരണക്
The wonder of world cinema |ലോകസിനിമയിലെ അത്ഭുതം
2022/09/24
സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി ഇയാൾ പരിചയം സ്ഥാപിക്കുന്നു. ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം. ആന്റിയായി ടിം റോബിൻസും റെഡായി മോർഗൻ ഫ്രീമാനും വേഷമിട്ടു.
1994 ഒക്ടോബർ 15-ന് ദ ഷോഷാങ്ക് റിഡംപ്ഷൻ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു ചിത്രത്തിന്റെ നിയോഗം. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാത്ത ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫൻ സ്പിൽബെർഗിന്റെ ജുറാസ്സിക് പാർക്കിനോടും ക്വെന്റിൻ ടാരന്റിനോയുടെ പൾപ്പ് ഫിക്ഷനോടും ഏറ്റു മുട്ടാനാകാതെ ദ ഷോഷാങ്ക് റിഡംപ്ഷൻ പരാജയപ്പെട്ടു.
എന്നാൽ നിരൂപകർ ഈ ചിത്രത്തെ തള്ളിപ്പറഞ്ഞില്ല.അവരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻപ്രചാരം നേടി. ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ട് ദേശഭാഷഭേദമില്ലാതെ നിരൂപകപ്രശംസയും നേടി ദ ഷോഷാങ്ക് റിഡംപ്ഷൻ യാത്ര തുടരുന്നു.
സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട
Heir of the Kohinoor Diamond |കോഹിനൂർ രത്നത്തിന്റെ അവകാശി
2022/09/16
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കൊല്ലൂർ ഖനിയിൽനിന്നാണ് കോഹിനൂർ രത്നം ഖനനം ചെയ്‌തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ കൈകളിൽ ഈരത്‌നമെത്തി. 1323ൽ തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡൽഹിയിലേക്ക് രത്നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂർ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗൾ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്നം എത്തി. മുഗൾ രാജവംശത്തിലെ ഷാജഹാൻ ചക്രവർത്തി കോഹിനൂർ രത്‌നത്തെ മയൂരസിംഹാസനത്തിൽ പതിപ്പിക്കുകയും ചെയ്തു. 1739 ൽ നാദിർ ഷാ മയൂര സിംഹാസനവും കോഹിന്നൂർ രത്‌നവും കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി.
നാദിർഷയാണ് കോഹ് ഇ നൂർ എന്ന പേര് രത്നത്തിന് നൽകിയതെന്ന് കരുതപ്പെടുന്നു.നാദിർഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിർസ ഷാരൂഖിന്റെ കൈകളിലായി.1751ൽ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹമ്മദ് ഷാ അബ്ദാലി, നാദിർഷയുടെ കോഹിനൂർ രത്നം, അഹമ്മദ് പിൻ ഷായുടെ കൈകളിലായി.
1809 ൽ ദുറാനി ചക്രവർത്തി പരമ്പരയിൽപ്പെട്ട ഷാ ഷൂജ, അർധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്‌നവുമായി ഇദ്ദേഹം പാലായനം ചെയ്‌തു ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിംഗിന് അഭയം തേടി. രത്‌നം 1813ൽ ഷാ ഷൂജയിൽനിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിൽ സിഖുകാരെ ബ്രിട്ടീഷുകാർ തോൽപ്പിച്ചതോടെ രത്‌നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്ടോറിയ രാജ്ഞി കോഹിനൂർ രത്നം തന്റെ കിരീടത്തിന്റെ ഭാഗമാക്കി.
A Jewish admirer of Hitler |ഹിറ്റ്ലറുടെ ആരാധകനായ ജൂതൻ
2022/08/20
''ഹിറ്റ്ലറുടെ ഉപദേശക വൃന്ദത്തിൽ ഒരു ജൂതനുണ്ടായിരുന്നു...!! ''
പണ്ട് എവിടെ നിന്നോ വായിച്ച ഒരെഴുത്താണ്.അതിലെ ആധികാരികതയും സത്യവും എത്രത്തോളമുണ്ടെന്നെനിക്ക് പറയാൻ കഴിയില്ല. എങ്കിലും ആ ഒരേട്..അത് ചൂണ്ടിപറയുന്ന കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്...
ലോകം കണ്ട ഏറ്റവും പൈശാചികനായ മനുഷ്യൻ ഹിറ്റ്ലറിന്റെ പിണിയാളുകളിൽ ഒരു ജൂതനുണ്ടായിരുന്നു..
തീർച്ചയായും അതൊരു വിചിത്രമായ സംഗതിയാണ്..ദശ ലക്ഷക്കണക്കിന് ജൂതരെ വേട്ടയാടി ഉന്മൂലനം ചെയ്ത ഹിറ്റലർക്കും നാസികൾക്കും വേണ്ടപ്പെട്ടവനായ ജൂതനോ.. !!
അതെ..
നാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന്റെ പാരമ്യത്തിലാണ് ആ ജൂതൻ ഹിറ്റ്ലറുമായി അടുത്തബന്ധമുള്ള ഏജന്റുകൾ വഴി നാസി കൂടാരത്തിൽ എത്തുന്നതും ഹിറ്റ്‌ലറുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും.. # courtesy for the writer
The gun that killed Gandhi | ഗാന്ധിയെ കൊന്ന തോക്ക്
2022/08/15
Beretta M1934.
9mm Semi-automatic pistol
Serial number 606824 റിവോള്‍വറല്ല എങ്കിലും 7 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുമായിരുന്ന ഇത് 1934-ലാണ് നിര്‍മ്മിക്കപ്പെട്ടത്.
അന്നത്തെ രീതിയനുസരിച്ച് ഫാസിസ്റ്റ് ഇറ്റലിയില്‍ നിര്‍മ്മിക്കപ്പടുന്ന എല്ലാ ഫയര്‍ആമുകളിലും അത് നിര്‍മ്മിക്കപ്പെട്ട വര്‍ഷം മുദ്രണം ചെയ്യുമായിരുന്നു- അറബിക് അക്കങ്ങളിലല്ല, റോമന്‍ അക്കങ്ങളില്‍.
അതനുസരിച്ച് ഇൗ പിസ്റ്റളിലെ വര്‍ഷം XII എന്നായിരുന്നു. കാരണം, മുസോളിനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫാസിസ്റ്റ് കലണ്ടര്‍ 1922 ഒക്ടോബര്‍ 28-നാണ് തുടങ്ങിയത്.
സീരിയല്‍ നമ്പര്‍ 606824 ആയ ഈ പിസ്റ്റള്‍, മുസ്സോളിനിയുടെ അബിസീനിന്‍ ആക്രമണകാലത്ത് (Second Italo-Ethiopian War), റോയല്‍ ഇറ്റാലിയന്‍ ആര്‍മിയിലെ ഒരു ഓഫീസറുടെ കെെവശമായിരുന്നു.
യുദ്ധത്തില്‍ എത്തിയോപ്പിയ (അബിസീനിയ പഴയ പേര്) തോറ്റതിനുശേഷം ആ പിസ്റ്റള്‍ പിന്നീടെപ്പോഴോ ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലെ ഒരു ഓഫീസര്‍ക്ക് പാരിതോഷികമായി ലഭിച്ചു.അങ്ങനെ ഇന്ത്യയിലെത്തിയ ആ പിസ്റ്റള്‍ പിന്നീട് ആരുടെയെല്ലാം കെെമറിഞ്ഞുവെന്നറിയില്ല.
അവസാനം അത് ഗ്വാളിയോറിലെ ജഗദീഷ് പ്രസാദ് ഗോയല്‍ എന്ന ആയുധവ്യാപാരിയുടെ കെെയ്യിലെത്തി.
ഗോയലില്‍ നിന്നും അത് ഗംഗാധര്‍ ദന്തവതെ എന്നൊരാള്‍ വാങ്ങി.
അത് അയാള്‍ ഡോ. ദത്താത്രയാ എസ്. പാര്‍ച്ചൂനെയെ ഏല്‍പ്പിച്ചു.
അത്, 1948 ജനുവരി 20-ന്, ഗ്വാളിയറില്‍ നിന്നും വന്ന ഒരു യുവാവ് ഒരു വൃദ്ധനെ വെടിവെക്കാനായി കൊണ്ടുപോയി.
മുമ്പ് രണ്ടുതവണ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചതാണ്. പക്ഷേ, ആരൊക്കയോ പിടിച്ചുമാറ്റിക്കളഞ്ഞു.
അതിനിടവരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായാണ് വീണ്ടും പോയത്.
പക്ഷേ, 9 mm പുറത്തെടുക്കാനായില്ല.
അവസാനം ഒരു ദിവസം, 1948 ജനുവരി 30 വെെകുന്നേരം അതേ വൃദ്ധന്‍, പ്രാര്‍ത്ഥനയ്ക്കെന്നും പറഞ്ഞ് ഡെല്‍ഹിയിലെ ഒരു വലിയ കെട്ടിടത്തില്‍ നിന്നും പുറത്തേക
Justice is more important than law; Gandhi said | നിയമമല്ല നീതിയാണ് പ്രധാനം; ഗാന്ധി പറഞ്ഞത് | 🎙️🎙️
2021/10/02
ഗാന്ധിജിയോട് ഒരിക്കൽ ഒരു കുട്ടി ചോദിച്ച ചോദ്യമുണ്ട്; ബാപ്പുജി എന്താണ് ജനാധിപത്യം?
അപ്പോൾ ഗാന്ധിജി പറഞ്ഞു നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് കൂടി ഓർക്കുന്നതാണ് ജനാധിപത്യം
ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല
അതുകൊണ്ട് നിങ്ങൾ ജയിച്ചത് നിങ്ങൾ ജയിച്ചത് കൊണ്ട് മാത്രമല്ല കൂടെ ഓടി തോൽക്കാൻ ചിലർ ഉണ്ടായിരുന്നത് കൊണ്ട് കൂടിയാണ്..
അതുകൊണ്ട് മനുഷ്യവംശത്തിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും പരാജിതരുടെ വലിയൊരു നിര അദൃശ്യമായിട്ടുണ്ട് എന്ന ഓർമയുടെ പേരാണ് ജനാധിപത്യം..
Dhritarashtra | ധൃതരാഷ്ട്രർ | മഹാഭാരത വ്യാഖ്യാനം | 🎙️sunil p ilayidom
2021/09/23
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല. ബുദ്ധിഹീനനും അഹങ്കാരിയും ക്രൂരനും ലോഭബുദ്ധിയുമായ നിന്റെ മകനെ മാത്രമേ നീ കണ്ടിരുന്നുള്ളൂ.
രാജാവേ, മഹാലുബ്ധനും അത്യാഗ്രഹിയുമായ നീ ആത്മരക്ഷാമാർഗം തേടിയില്ല. ഇപ്പോൾ ദുഃഖിച്ചിട്ട് ഒരു ഫലവുമില്ല". യുദ്ധം മുഴുവൻ കാണുന്നതിനുവേണ്ടി രാജാവായ ധൃതരാഷ്ട്രന്റെ പുറംകണ്ണായി വർത്തിച്ച സഞ്ജയൻ ഒരിക്കൽക്കൂടി ഹിതകരമായ വാക്കുകൾ പറഞ്ഞു. രാജാവേ, ഉയർച്ചകളെല്ലാം വീഴ്ചകളിലെത്തും. സംയോഗങ്ങൾ എല്ലാം വിയോഗങ്ങളിലും അവസാനിക്കും. ജീവിതം മരണത്തിലുമാണ് പര്യവസാനിക്കുന്നത്. നിന്റെ ലോകം നിന്റെ കർമംകൊണ്ട് നീതന്നെ ഉണ്ടാക്കിയതാണ്. അതിൽ ദുഃഖിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ജ്ഞാനംകൊണ്ട് മനോദുഃഖത്തെ അകറ്റണം. ധൃതരാഷ്ട്രരുടെ ഉയർച്ചയിലും താഴ്ചയിലും വിട്ടുപിരിയാതെനിന്ന് രാജാവിനെ സേവിച്ച ജ്ഞാനിയായ അനുജൻ വിദുരൻ ജ്യേഷ്ഠനെ സമാശ്വസിപ്പിച്ചു. പക്ഷേ, ശോകഗ്രസിതമായിരുന്ന ധൃതരാഷ്ട്രർക്ക് അതിൽനിന്ന് ആശ്വാസംകൊള്ളാൻ കഴിഞ്ഞില്ല. ധൃതരാഷ്ട്രമനസ്സ് കലുഷമായിരുന്നു.
പിതാവായ വ്യാസനും പുത്രനെ സമാശ്വസിപ്പിച്ചു. എല്ലാം കാലകല്പിതംതന്നെ. ലോകത്തെ നശിപ്പിക്കാൻ കലിയുടെ അംശമായി ഗാന്ധാരിയുടെ ജഠരത്തിൽ ജന്മമെടുത്തവനാണ് നിന്റെ പുത്ര
THREE WOMEN IN THE MAHABHARATA |മഹാഭാരതത്തിലെ മൂന്ന് പെണ്ണുങ്ങൾ| 🎙️sunil p ilayidom
2021/09/09
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.ധർമിഷ്ടയായിരുന്ന ഗാന്ധാരി എല്ലായ്പ്പോഴും മക്കളെ അധാർമിക പ്രവർത്തികളിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ധമായ പകയോടെ പാണ്ഡവരെ കണ്ടിരുന്ന ദുര്യോധനൻ പക്ഷെ ഈ വാക്കുകൾ ചെവിക്കൊണ്ടില്ല. പുത്രവാത്സല്യത്താൽ ധൃതരാഷ്ട്രരും ഗാന്ധാരിയുടെ വാക്കുകൾ അവഗണിച്ച് ദുര്യോധനന്റെ അധർമതിനു കൂട്ടുനിന്നു. ഭഗവാൻ കൃഷ്ണനെപ്പോലും ശപിക്കുവാൻ തപോബലമുള്ളവളായിരുന്നു ഗാന്ധാരി. അവൾ വാസ്തവത്തിൽ ഒരു ദേവിയായിരുന്നു . പാതിവ്രത്യ ശക്തിയാൽ അത്യധികം തപോബലവും നേടിയിരുന്നു . മക്കളെല്ലാം മരിച്ച ദുഃഖത്താൽ അലമുറയിട്ടു നിലവിളിച്ച ഗാന്ധാരി, ഭഗവാൻ കൃഷ്ണനെ ശപിക്കുകയുണ്ടായി . . കുന്തി | മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് പൃഥ. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി. കുന്തീഭോജമഹാരാജാവ് മകളായി ദത്തെടുത്ത ശേഷമാണ് കുന്തിയെന്ന പേര് കിട്ടിയത്. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആച
Dark is the way ;Ashwathama | അശ്വത്ഥാമാവ് ; ഇരുട്ടാണ് വഴി |by sunil p ilayidom
2021/08/20
ഏഴ് ചിരഞ്ജീവികളിൽ ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള് ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ
മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.( കൃതവര്മ്മാവും കൃപാചാര്യനുമാണ് പ്രമുഖരായ ര്മറ്റു രണ്ടുപേര്) ചിരഞ്ജീവിയായതുകൊണ്ട് അദ്ദേഹത്തിന് മരണമില്ല. ശ്രീകൃഷ്ണന്റെ ശാപം മൂലം ദുരിതവും കുഷ്റ്റരോഗവും പേറി അലഞ്ഞു നടക്കാനാണ് അശ്വത്ഥാമാവിന്റെ വിധി.
ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് അസ്ത്ര ശസ്ത്ര വിദ്യകളില്അതുല്യനായിരുന്നു. മഹാഭാരത യുദ്ധം നടക്കുമ്പോള്അച്ഛനും മകനും പാണ്ഡവ പടയെ കൊന്നൊടുക്കി മുന്നേറുകയായിരുന്നു. ദ്രോണാചാര്യരെ തടയാന്ഒരു വഴിയും ഇല്ലെന്നായപ്പോള്ശ്രീകൃഷ്ണന്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്ത്ത പ്രചരിപ്പിച്ച് ദ്രോണരെ തളര്ത്താമെന്ന സൂത്രവിദ്യ കണ്ടെത്തി. ഇതിനായി ധര്മ്മ നിഷ്ഠനായ യുധിഷ്ടിരന്റെ സഹായവും തേടി.
യുദ്ധത്തില്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്ത്ത അറിഞ്ഞ ദ്രോണാചാര്യര്പകച്ചുപോയി. സത്യസ്ഥിതി അറിയാന്സത്യവ്രതനായ യുധിഷ്ടിരനോട് അദ്ദേഹം കാര്യം തിരക്കി. അശ്വത്ഥാമാവ് മരിച്ചു എന്ന് ഉറക്കെയും, പക്ഷെ അതൊരു ആനയായിരുന്നു എന്ന് പതുക്കെയും പറഞ്ഞ് യുധിഷ്ടിരന്തന്റെ സത്യനിഷ്ഠ തെറ്റിക്കാതെ നോക്കി.
മകന്മരിച്ചു എന്ന് യുധിഷ്ടിരന്പറയുന്നത് കേട്ട മാത്രയില്തന്നെ ദ്രോണാചാര്യര്മോഹാലസ്യപ്പെട്ടു വീണു. ഈ തക്കം നോക്കി പാഞ്ചാലിയുടെ സഹോദരന്ദൃഷ്ടദ്യുമ്ന്നന്ഓടിച്ചെന്ന് ദ്രോണരെ വധിച്ചു - അങ്ങനെ ഒര
What is democracy in view of gandhi | ജനാധിപത്യത്തെ കുറിച്ച് ഗാന്ധിജി പറഞ്ഞത്..
2021/08/17
ETERNALLY LOST LOVE OF BHIMA | നിത്യനഷ്‌ടമായി തീർന്ന ഭീമന്റെ പ്രണയം - words by sunil p ilayidom
2021/08/14
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം.
പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ഭീമൻ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം.
ഭീമൻറെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ..
ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തൻറെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിൻറെ വേദന.
പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുത
Podcast reviews
Read Ka Cha Ta Tha Pa | Malayalam Podcast podcast reviews
Mxsandy12 2021/11/18
Love to listen!
One of my favorites!
Podcast sponsorship advertising
Start advertising on Ka Cha Ta Tha Pa | Malayalam Podcast relevant audience podcasts
You may also like to advertise on these Podcasts

4.4371061566
The Megyn Kelly Show
SiriusXM

4.888901269
Fearless with Jason Whitlock
Blaze Podcast Network

4.8118931000
Mind Pump: Raw Fitness Truth
Sal Di Stefano, Adam Schafer, Justin Andrews, Doug Egge

4.8102131585
Tara Brach
Tara Brach

4.541561215
Something You Should Know
Mike Carruthers | OmniCast Media

4.513841343
Strictly Anonymous Confessions
Kathy Kay

4.8292781897
Fantasy Footballers - Fantasy Football Podcast
Fantasy Football

4.62382612
Football Weekly
The Guardian

4.45387666
Two Judgey Girls
Two Judgey Girls

3.8258501152
The Viall Files
Nick Viall