1778976319
Manorama Children

Advertise on podcast: Manorama Children

This podcast has
96 episodes
Language
Malayalam
Explicit
No
Date created
2024/11/10
Latest episode
2026/10/11
Average duration
4 min.
Release period
6 days

Description

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Unlock Manorama Children podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from Manorama Children podcast


തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story
2026/10/11
വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു... കഥ കേട്ടോളൂ Deep within a vast forest, there was a beautiful little pond with water as clear as a mirror. In this pond lived a tiny fish named Thithimi. It was his entire world. From dawn till dusk, he would leap and dart through the water, playing hide-and-seek among the pond's rocks, living a life of pure joy... Let's listen to the story. Narration: Athulya R KrishnanStory: Sanu ThiruvarppuProduction - Nidhi Thomas See omnystudio.com/listener for privacy information.
പറക്കും പാലവും സുപ്രു എന്ന സ്‌കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story
2026/10/07
ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും, കാറ്റത്ത് ആടുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും അതിൽ കയറില്ല. നമ്മുടെ സുപ്രു സ്കൂട്ടർ എന്നും ഈ പാലത്തിന്റെ അരികിൽ വന്ന് നിൽക്കും. എന്നിട്ടോ? കഥ കേട്ടോളൂ This time, our star is a blue scooter named Suprru. Suprru has a special quality; he can't stay still in one place, and is always zooming around saying "zoom... zoom...". A while ago, a new suspension bridge was built between the big mountains in their region. This bridge was very narrow and swayed in the wind. Therefore, large vehicles would not go on it. Our Suprru scooter would always come and stand by this bridge. And then? Listen to the story. See omnystudio.com/listener for privacy information.
പാട്ട് മറന്ന കുയിൽ!- MKid | Cuckoo |  Bedtime story
2026/10/04
കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ On a large branch deep within the forest lived a little cuckoo who sang beautifully. Her sweet melodies made the leaves dance and all the creatures of the forest forget their woes, filling them with joy. She was the forest's beloved songstress.... Let's listen to the story. Credits:Narration: Jesna NagaroorStory: Sanu ThiruvarppuProduction - Nidhi Thomas See omnystudio.com/listener for privacy information.
തമ്പുവും ആകാശത്തെ വെള്ളപ്പന്തും! - MKid | Thambu | Bedtime story
2026/09/27
കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്തിൽ, കാടൊട്ടാകെ വെള്ളി വെളിച്ചം പരന്നു കിടക്കുകയായിരുന്നു. കാറ്റാടി മരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ മാനത്തേക്ക് നോക്കിയ തമ്പു, വട്ടത്തിൽ തിളങ്ങിനിൽക്കുന്ന അമ്പിളിമാമനെ കണ്ടു! .. കഥ കേട്ടോളൂ Thampu was a mischievous baby elephant living in the Whirling Woods. He spent all day playing with his friends and was very reluctant to go to sleep at night. One full moon night, a silvery light blanketed the entire forest. Gazing up at the sky through the swaying treetops, Thampu spotted the radiant, round moon!...Let's listen to the story.Narration: Jesna NagaroorStory & Production - Nidhi Thomas See omnystudio.com/listener for privacy information.
ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid
2026/09/23
അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക് ഏറ്റവും സ്നേഹം ആരോടായിരുന്നെന്നോ? ജിനുപൂച്ചയോട്. അവൻ ഒരു വീട്ടിലെയും പൂച്ചയല്ല. നാട്ടിലും ഓരോ വീട്ടിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാണ്. ഭക്ഷണം പോലും അവന് ശരിക്ക് കിട്ടാത്ത ദിവസങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോളൊക്കെ അടുത്തുള്ള ഏതെങ്കിലും കിണറ്റിൻകരയിലോ പൈപ്പിൻചുവട്ടിലോ പോയി വെള്ളം മാത്രം കുടിച്ച് ജീവിക്കാറുമുണ്ട്. ഇത് അറിയാവുന്ന ജിജിപ്പൂച്ച ഇടയ്ക്കൊക്കെ അവൾക്കു കിട്ടുന്ന ഭക്ഷണത്തിലെ ഒരു പങ്ക് ജിനുവിന് കൊടുക്കാറുമുണ്ട്. അതുകൊണ്ടുമാത്രം ആയില്ലല്ലോ. ഒരു പൂച്ചയാകുമ്പോൾ എന്തെല്ലാം ആവശ്യങ്ങൾ കാണും. ഉറങ്ങാനൊരു ഇടം, ഭക്ഷണം, നല്ല വെള്ളം അങ്ങനെ എന്തെല്ലാം. പാവം അല്ലേ. എന്നിട്ടോ? കേട്ടോളൂ See omnystudio.com/listener for privacy information.
മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story
2026/09/13
ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ആ ചെടികളിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റകളും തേനീച്ചകളും ഈ കഥയൊക്കെ അറിഞ്ഞു. ഈ വീട്ടുകാരെയൊക്കെ ഒന്നിപ്പിക്കാൻ എന്താ വഴി? കഥ കേട്ടോളൂ  There were a few houses on both sides of that road. Everyone was so busy that they rarely even saw each other directly. If, by chance, someone stepped out occasionally and they happened to meet, a word or two, a fleeting smile, and that was it. However, the vines and flowers on the walls of those houses were good companions. They felt a little sad that these householders lived without any affection for each other. Then one day, the butterflies and bees that came to visit those plants learned all about this predicament. "What's the way to bring all these residents together?" What was then? Let's hear the story... See omnystudio.com/listener for privacy information.
നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid
2026/09/11
ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ... In a house on the twelfth floor of a building, there lives a little lizard. It's quite mischievous. Its antics include biting and breaking the leaves of the basil plant on the balcony, and swatting butterflies with its tail as they try to land. The list of its mischievous deeds goes on and on. Ohpz, what's wrong with this little lizard? Then what? Let's hear the story... See omnystudio.com/listener for privacy information.
തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story
2026/09/06
കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ Our dear Thampu was playing with little ants in the Kattadi forest and splashing water by the riverside. Even though evening was setting in, there was no sign of him stopping his play and heading home.... Let's listen to the story. Narration: Jesna NagaroorStory & Production - Nidhi Thomas See omnystudio.com/listener for privacy information.
മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story
2026/08/30
ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ One holiday morning, Minu was busy watering the plants. Suddenly, Kroku appeared, eager to chat. Flapping his tiny wings, with mischief in his eyes, Kroku flew over and perched on Minu's shoulder.... Let's listen to the story. Credits: Narration: Athulya R KrishnanStory & Production - Nidhi Thomas See omnystudio.com/listener for privacy information.
മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw
2026/08/25
വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടായിരുന്നു. റിയോയുടെ പേടി മാറ്റാൻ ഈ കൂട്ടുകാർ പലപ്പോഴായി ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ ഒരു ഫലവുമുണ്ടായിട്ടില്ല ട്ടോ. എന്നിട്ടോ? കഥ കേട്ടോളൂ ... In a village called 'Aruvikkara', located between big mountains, there was a little autorickshaw named Rio. Rio was a beautiful, deep yellow color. He was very timid. Whenever he saw big vehicles, he would slowly lower his mirrors, lacking confidence. Along with Rio were a big tipper lorry, an excavator named Chinku the JCB, a speedy little car, and a slender bicycle. They were great friends. These friends often tried to help Rio overcome his fear. But it was of no use, you know. So what happened next? Listen to the story. See omnystudio.com/listener for privacy information.
സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid
2026/08/16
ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടിലെ കുട്ടികളടക്കം ഉഷാറില്ലാത്തവരായിരിക്കുന്നു. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ... It's quite cold in the jungle now. The jungle inhabitants are a bit lazy to wake up and be active in the morning. Even those going out to hunt for food and those coming out to bask in the sun are only slowly waking up. By then, the sun had risen, and a little sunshine was beginning to appear. Simhamsuni, who had decided to take a walk through the jungle, noticed something. Everyone in the jungle, including the children, seemed sluggish. What could be the reason? Then what? Let's hear the story... See omnystudio.com/listener for privacy information.
മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story
2026/08/10
പൗർണമി  കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള  രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും  ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച്  അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, as they frolicked, admiring the flowers and chasing butterflies, they ventured deep into the forest, unaware of how far they had gone... Let's listen to the story. Credits : Story:  Lakshmi NarayananNarration: Jesna NagaroorProduction - Nidhi Thomas See omnystudio.com/listener for privacy information.
തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story
2026/08/02
കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട്  നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was enjoying the view when, lo and behold, there stood Mithu the rabbit... Let's listen to the story. Story:  Lakshmi NarayananNarration: Jesna NagaroorProduction - Nidhi Thomas See omnystudio.com/listener for privacy information.
തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story
2026/07/26
രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു. കുട്ടിത്തവളകൾ നൃത്തം ചെയ്യുന്ന ഭംഗിയുള്ള ചിത്രങ്ങളുള്ള ഒരു ഒന്നാന്തരം കുട! കുടയും ചൂടി, മഴവെള്ളത്തിൽ തുള്ളിച്ചാടി മിന്നു സ്കൂളിലേക്ക് ഒരോട്ടം വെച്ചുകൊടുത്തു.... കഥ കേട്ടോളൂ Thampu and Minnu! From early morning, dark clouds had gathered in the sky. As if on cue, the rain started pouring down. Minnu, who was all ready for school, felt sad. But there was no sign of the rain letting up! Suddenly, Minnu remembered her new umbrella. She hurried and picked up her brand new umbrella. It was a splendid umbrella, adorned with beautiful pictures of dancing little frogs! Holding her umbrella, Minnu dashed off to school, jumping and splashing in the rainwater ... Let's listen to the story. Story : Sanu ThiruvarppuNarration: Athulya R KrishnanProduction - Nidhi Thomas See omnystudio.com/listener for privacy information.
മുത്തശ്ശിയെ സഹായിച്ച മിന്നു! - MKid | Minnu | Moral Story
2026/07/19
ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എന്ന അവസ്ഥ. മിന്നു വീട്ടിലെത്താൻ വേണ്ടി അല്പം വേഗത്തിൽ നടന്നു... കഥ കേട്ടോളൂ One evening, Minu was walking home after school. Dark clouds were gathering in the sky, threatening a heavy downpour at any moment. Minu quickened her pace, hoping to get home before the rain started.... Let's listen to the story. Story & Production - Nidhi ThomasNarration: Jesna Nagaroor See omnystudio.com/listener for privacy information.

Podcast reviews

Read Manorama Children podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on Manorama Children relevant audience podcasts


What do you want to promote?