1500904210
Dilli Dali

Advertise on podcast: Dilli Dali

Rating
★★★★★
5
from
2 reviews
This podcast has
487 episodes
Language
Malayalam
Explicit
No
Date created
2020/02/28
Latest episode
2026/09/27
Average duration
23 min.
Release period
8 days

Description

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Unlock Dilli Dali podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from Dilli Dali podcast


‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan
2026/09/27
ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും പാടിയ എപ്പടി പാടിനരോ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . Music tracks are used for education purpose and not for commercial gains.എസ്. ഗോപാലകൃഷ്ണൻ 27 സെപ്റ്റംബർ 2026
IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?
2026/09/27
ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം അഞ്ചുകൊല്ലത്തിനകം IIT ഗുവാഹതിയിൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിൽ ആത്മഹത്യ ചെയ്തത് പതിന്നാലു പേരാണ്. ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം? ദില്ലി -ദാലി യുടെ പുതിയലക്കം പോഡ്‌കാസ്റ്റ്
യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan
2026/09/13
കാന്തപുരത്തിന്റെ പ്രസ്താവനയെ മുൻനിർത്തി കേരളത്തിൽ ചർച്ച നടക്കുന്ന അവസരത്തിൽ സെപ്തംബർ പന്ത്രണ്ടാം തീയതി ഇറങ്ങിയ The Economist മാസിക യിൽ യൂറോപ്പിലെ ഇസ്‌ലാമിനെക്കുറിച്ച് രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ രാഷ്ട്രീയ ഇസ്‌ലാമിസത്തിനും യൂറോപ്പിലെ വലതുപക്ഷം പ്രചരിപ്പിക്കുന്ന 'ഇസ്‌ലാമിനെ പേടി' വികാരത്തിനുമിടയിൽ മറയ്ക്കപ്പെടുന്ന സത്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ.ലേഖനങ്ങളെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളുംകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹത്തോടെ എസ്‌ . ഗോപാലകൃഷ്ണൻ 12 September 2026Delhi
അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം: Tributes to Gloria Steinem
2026/09/06
അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നംദില്ലി ദാലി പോഡ്‌കാസ്റ്റ് ചെയ്യുന്ന ആദര പോഡ്‌കാസ്റ്റ് അമേരിക്കൻ ഫെമിനിസ്റ്റ് കർമ്മധാരയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സിൽ സെപ്റ്റംബർ രണ്ടാം തീയതി അന്തരിച്ചു. ആ ജീവിതത്തെയും സംഭവനകളെയും കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത്
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?
2026/09/02
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?ദില്ലി - ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.Note: പോഡ്‌കാസ്റ്റ് upload ചെയ്തുകഴിഞ്ഞാണ് ഇന്ത്യയുടെ സുപ്രീം കോടതി CJP പ്രക്ഷോഭകർക്കെതിരെയുള്ള FIR കൾ റദ്ദാക്കിയതും ചർച്ചാവേളയിൽ സർക്കാർ അംഗീകരിച്ച നഷ്ടപരിഹാരം നൽകാൻ മൂന്നുമാസത്തെ സമയം അനുവദിച്ചതും അതിൻ്റെ വെളിച്ചത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി നടത്തേണ്ട ഇന്ത്യാഗേറ്റ് റാലി പിൻവലിച്ചതും. അതെന്തായാലും കൗമാരക്കാരുടേയും യുവാക്കളുടേയും ക്രോധത്തെ കേന്ദ്രഭരണകൂടം ഭയപ്പെടുന്നു എന്ന വസ്തുത നിലനിൽക്കുന്നു.
കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks
2026/08/23
കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി . എൻ . സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തിനുള്ള സാമൂഹ്യകാരണങ്ങളെക്കുറിച്ചും മാതാപിതാക്കൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്തുചെയ്യാൻ കഴിയുമെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിക്കുന്നു.
ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സി
2026/08/23
കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു . 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ അന്തരിച്ചത്.ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം 1984 ലെ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഒരിരയുടെ ജീവിതത്തെക്കുറിച്ചാണ്. ഡൽഹിയിലെ ടാക്സി ഡ്രൈവറായ സുഖ് ദേവ് സിംഗിന്റെ ജീവിതം.A podcast by S. Gopalakrishnan
എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan
2026/08/13
എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്‌കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.
മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ
2026/08/10
സുഹൃത്തേ,ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള സംഗീതഖണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക
2026/08/05
പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി ഭാഷാവ്യാഖ്യാനം, കുമാരനാശാന്റെ പരിഭാഷ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ എന്നിവ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ അനുഭവപ്രവേശിക.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 August 2026
രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation
2026/07/29
നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്
ഒരു കാർട്ടൂൺ ഉണർത്തിയ രാമായണമാസ ചിന്തകൾ : ഗാന്ധിയും രാമനും
2026/07/18
സബർമതി ആശ്രമത്തിലെ അന്തേവാസികൾ ഗാന്ധിജിയോട് പ്രാർത്ഥിക്കാൻ ആശ്രമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നഭ്യർത്ഥിച്ചു. ഗാന്ധിജി പറഞ്ഞു : 'ഏത് തുറസ്സായ സ്ഥലവും ദേവാലയമാണ്. തുറസ്സിന്റെ മേലാപ്പ് നീലാകാശവും അതിരുകൾ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാണ്'കേരളത്തിലെ രാമായണമാസാരംഭത്തിൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി അയച്ചുതന്ന വായാനാശംസാ കാർട്ടൂൺ ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് : ഗാന്ധിയും രാമനും .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു
250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം
2026/07/08
"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ സമ്പൂർണ്ണ മലയാള ആവിഷ്കാരമാണിത്.അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്?
വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri
2026/07/03
കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന കവിത.ഇന്ന് തെക്കൻ ഡൽഹിയിൽ രാവിലെ മഴ പെയ്തപ്പോൾ ആ കവിത മനസ്സിലേക്കു വന്നു.അങ്ങനെ ഈ പോഡ്‌കാസ്റ്റുണ്ടായി. വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ?കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips
2026/06/19
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്‌കാസ്റ്റ് രൂപം

Podcast reviews

Read Dilli Dali podcast reviews


5 out of 5
2 reviews
★★★★★
Fersof 2020/08/29
Title in english also
Please include English title, which helps me to choose, I don't know to read Malayalam
★★★★★
Pahayan (Vinod) 2020/07/26
Best Malayalam Podcast
As a Malayalam Podcaster myself; I would say this is the best Malayalam Podcast... Something other Podcasters can aspire to be... A Podcast every Mala...
check all reviews on apple podcasts

Podcast sponsorship advertising

Start advertising on Dilli Dali relevant audience podcasts


What do you want to promote?