1554047942
Truecopy THINK - Malayalam Podcasts

Advertise on podcast: Truecopy THINK - Malayalam Podcasts

Rating
★★★★★
5
from
3 reviews
This podcast has
1213 episodes
Language
English
Publisher
Truecopythink
Explicit
No
Date created
2021/02/17
Latest episode
2026/11/09
Average duration
37 min.
Release period
2 days

Description

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Unlock Truecopy THINK - Malayalam Podcasts podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Social media

Check Truecopy THINK - Malayalam Podcasts social media presence


Podcast episodes

Check latest episodes from Truecopy THINK - Malayalam Podcasts podcast


സർക്കാറിനറിയുമോ, ആറു മാസമായി ഗോത്ര വിദ്യാർത്ഥികൾക്ക് മെന്റർ ടീച്ചർമാരില്ല
2026/11/09
ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പഠനപിന്തുണ നൽകുകയും ചെയ്തുകൊണ്ടിരുന്ന മെന്റർ അധ്യാപകരെ സർക്കാർ ആറു മാസമായി നിയമിച്ചിട്ടില്ല. മെന്റർ ടീച്ചർമാരില്ലാത്തതുമൂലം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളി​ലെ ഗോത്ര വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നു വയനാട്ടിലെ മെന്റർ ടീച്ചർമാരായ മഞ്ജു കെ, പ്രകൃതി എൻ.വി., ആദിശക്തി സമ്മർസ്കൂ​ൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ മേരി ലിഡിയ എന്നിവർ. EDITORS ASSEMBLY: മഞ്ജു കെ., പ്രകൃതി എൻ.വി., മേരി ലിഡിയ, മനില സി. മോഹൻ, കെ. കണ്ണൻ.
അവരുടെ കണ്ണീരിൽ എന്റെ ശബ്ദം കുതിരുന്നു, അവർക്കായി ഞാൻ പാടുന്നു…
2026/11/08
ബാവുളിന്റെ പാട്ടുവഴികൾ എങ്ങനെയാണ് മനുഷ്യരുടെ കേൾവികളെയും അവരുടെ അനുഭവങ്ങളെയും മാറ്റിത്തീർക്കുന്നത് എന്ന് സ്വന്തം സംഗീതജീവിതത്തെ മുൻനിർത്തി പറയുകയാണ്, പാർവതി ബാവുൾ. ശബ്ദം കൊണ്ട് സൃഷ്ടിക്കാനാകുന്ന അത്യപൂർവമായ അനുഭൂതികളെക്കുറിച്ച്, പ്രിയഗായിക സംസാരിക്കുന്നു. സനിത മ​നോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
ഭൂപരിഷ്കരണം 2.0, അതേ വഞ്ചനയുടെ തുടർച്ച
2026/11/06
ആദിവാസി- ദലിത് വിഭാഗങ്ങളെ കോളനിവാസികളാക്കി മാറ്റിയ ഒന്നാം ഭൂപരിഷ് കരണത്തിൻ്റെ, കോർപറേറ്റ് ജന്മിത്വത്തിലേക്കുള്ള തുടർച്ചയാണ് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച ഭൂപരിഷ്കരണം 2.0 എന്ന വിമർശനമുന്നയിക്കുന്നു എം. ഗീതാനന്ദൻ. തോട്ടം ഭൂമി ഏറ്റെടുക്കുന്നതിലെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ, ഭൂരഹിർക്ക് നൽകാൻ ഭൂമിയില്ല എന്ന നുണയുടെ പിന്നാമ്പുറം, മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ നയരാഹിത്യം തുടങ്ങിയ വിഷയങ്ങൾ കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുന്നു.
കൈകൊണ്ടുണ്ടാക്കുന്ന മെഡിമിക്സ്, ഹൃദയം കൊണ്ട് നിർമിക്കുന്ന സിനിമ
2026/11/05
ലോകത്ത് ഏറ്റവും വിൽപ്പനയുള്ള ഹാൻഡ് മെയ്ഡ് സോപ്പായ മെഡിമിക്സിന് ഹൃദയഹാരിയായ ഒരു ജീവിതകഥയുടെ മണം കൂടിയുണ്ട്. ആ ജീവിതകഥയുടെ നായകനായ ഡോ. എ.വി. അനൂപിന്റെ ഇടപെടൽ ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നതല്ല; നാടകത്തിന്റെയും ശ്രദ്ധേയമായ നിരവധി സിനിമകളുടെയും അഭിനയത്തിന്റെയും മേഖലകളിൽ പടർന്നുകിടക്കുന്നു. ബിസിനസ്സിന്റെയും കലയുടെയും അത്യപൂർവമായ ആ മേളനത്തെക്കുറിച്ചാണ് ഈ അഭിമുഖം: മെഡിമിക്സ് നിര്‍മാതാക്കളായ AVA ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. എ. വി. അനൂപുമായി രാജേഷ് ആത്രശ്ശേരി സംസാരിക്കുന്നു.
കേരളത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ?
2026/11/04
കേരളത്തിലെ റോഡപകടങ്ങളുടെ കാരണമെന്താണ് ? ഒരു ദിവസം റോഡപകടങ്ങളിൽ ശരാശരി എത്രയാളുകൾ മരിക്കുന്നുണ്ട്? അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും? സമഗ്രമായി വിശകലനം ചെയ്യുന്നു, കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യുണിറ്റിലെ സിവിൽ പൊലീസ് ഓഫീസറായ സന്തോഷ് കുമാർ എം.
ആഴ്സനൽ ജയിക്കും EPL
2026/11/03
മാഞ്ചസ്റ്റർ സിറ്റി ജയിക്കില്ല ഇത്തവണ. കാരണങ്ങൾ നിരവധി. ലാ ലിഗാ; തള്ളിക്കളയേണ്ട Real Madrid-നെ. അത്ലറ്റിക്കോ ഫാൻസ് ആരെങ്കിലും ഉണ്ടോ ഇതൊക്കെ കേൾക്കാൻ? ഫുട്ബോളിലെ അതിഭയങ്കര ദിവസങ്ങൾ ചർച്ച ചെയ്യുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
മേതിലിനെ ഇഷ്ടപ്പെടാൻ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല, അത് മേതിലാണെന്നതല്ലാതെ…
2026/11/02
മേതിലിനുവേണ്ടി വരച്ച, മേതിലിനെ വായിച്ച, മേതിലിനെ ഇഷ്ടപ്പെട്ട അനുഭവം എഴുതുന്നു, ചിത്രകാരൻ കെ. ഷെരീഫ്.
ജമാഅത്തെ ഇസ്ലാമിക്ക് കോടാലിക്കൈ പണിയുകയാണോ പ്രമോദ് രാമൻ?
2026/11/01
സ്വാതന്ത്ര്യത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ബാധ്യതയുള്ള എല്ലാ മാധ്യമ പ്രവർത്തകരും അനുഭവിക്കുന്ന സംഘർഷങ്ങൾ തന്നെയാണ് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന്റേതും. കേരളത്തിൽ, വിമർശിക്കപ്പെടുന്നത് ഇടതുപക്ഷമാണെങ്കിൽ പെട്ടെന്ന് ബ്രാൻഡ് ചെയ്യപ്പെടുക. ഏഷ്യാനെറ്റിലെയും ഇന്ത്യാവിഷനിലെയും മനോരമ ന്യൂസിലെയും ദീർഘകാലത്തെ ന്യൂസ് മാനേജ്മെന്റ് പരിചയമുള്ള ഈ മാധ്യമ പ്രവർത്തകൻ, ജമാഅത്തെ ഇസ്ലാമിക്ക്, ഇടതുപക്ഷമെന്ന മറവിൽ വിടുവേല ചെയ്യുകയാണെന്നുള്ള ആരോപണങ്ങളെ എങ്ങനെയാണ് കാണുന്നത്? എന്താണ് പ്രമോദ് രാമന്റെ മാധ്യമ സംഘർഷങ്ങൾ? കൂടെ ഇപ്പോൾ പുറത്തിറങ്ങിയ പുതിയ കഥാസമാഹാരത്തെ കുറിച്ചും കഥയെഴുത്ത് എന്ന സേഫ്റ്റി വാൽവിനെകുറിച്ചും പ്രമോദ് രാമൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
ലഹരിയുടെ സപ്ലൈ ചെയിൻ ബ്രേക്ക് ചെയ്യുകയാണ് ലക്ഷ്യം
2026/10/31
കുറ്റകൃത്യങ്ങളുടെ മാതാവാണ് ലഹരി. വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും മറ്റ് ക്രൈമുകളുടെയും സാധ്യത കൂടുതലാണ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ സപ്ലൈ ചെയിൻ തകർക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാനലക്ഷ്യം. ലഹരി പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ പുനരധിവാസവും പ്രധാനമാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി സംസാരിക്കുന്നു.
ആസക്തിയിൽ നിന്ന് മുക്തമാകാം, ലഹരി തുടരാതിരിക്കാം
2026/10/30
15 മിനിറ്റ് പിടിച്ചുനിന്നാൽ ലഹരിയോടുള്ള ആസക്തി കുറയ്ക്കാനാകുമോ? മദ്യവും പുകവലിയും ശരീരത്തെ ബാധിക്കുന്നതിനെക്കുറിച്ച് അറിയാവുന്നവർ കഞ്ചാവിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? ലഹരി സന്തോഷം നൽകുമെന്ന ധാരണയ്ക്കിടയിലും ചില ലഹരി ഉപയോക്താക്കൾ ആത്മഹത്യയിലേക്ക് നീങ്ങുന്നത് എന്തുകൊണ്ട്? ലഹരി ഉപേക്ഷിക്കുന്നതിനൊപ്പം അത് തുടരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടോം വർഗീസ് എം. ഒപ്പം ഓപ്പറേഷൻ തൂഫാന്റെയും വിമുക്തി കേന്ദ്രങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു.
ഒരു കുതിര തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്
2026/10/29
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗ്യൂസണും പന്തയക്കുതിരയായ ‘റോക്ക് ഓഫ് ജിബ്രാൾട്ടറും’ തമ്മിലുള്ള ബന്ധം ചൂടേറിയ ചർച്ചയാണിപ്പോൾ. ക്ലബ്ബിന്റെ അസാധാരണമായ തോൽവിയുടെ തുടക്കം ഈ കുതിര കാരണമാണെന്ന് വരെ സിദ്ധാന്തങ്ങൾ വന്നു കഴിഞ്ഞു. യുണൈറ്റഡിന്റെ സമീപ മാനേജർമാരുടെയെല്ലാം ജോലി, പകുതി വഴിപോലുമാകാതെ നഷ്ടമാവുമ്പോൾ ഈ കുതിരയുടെ കാര്യം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്ട് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
CRICKET, ജയിക്കുന്ന ഇന്ത്യയുടെ പ്രശ്നങ്ങൾ
2026/10/28
ന്യൂസീലൻഡിനോടുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നെണ്ണവും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ, ബാറ്റർമാർ നിലയുറപ്പിക്കുമ്പോഴും ബോളർമാരെ അത്രയ്ക്ക് വിശ്വസിക്കാനാവുന്നില്ല. എന്താണ് യഥാർത്ഥ പ്രശ്നം? സൗത്ത് ആഫ്രിക്ക - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ ആര് ജയിക്കുന്നതാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഗുണകരം?കൂടെ, ഏകദിന ക്രിക്കറ്റിൽ പാകിസ്താന്റെയും ശ്രീലങ്കയുടെയും ഉഗ്രൻ തിരിച്ചുവരവ് ക്രിക്കറ്റിന് നൽകുന്ന പുത്തൻ ഉണർവും ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്ട് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
കുത്തുപാളയെടുക്കാതെ ചികിത്സ സാധ്യമാണോ?
2026/10/27
ആരോഗ്യ സംവിധാനം സാധാരണ ജനങ്ങളിൽനിന്ന് അകലുകയും രോഗചികിത്സ അവർക്ക് താങ്ങാനാവാത്തതുമാകുന്ന സാഹചര്യം വിശകലനം ചെയ്ത്, അനിവാര്യമായും സംഭവിക്കേണ്ട സാമൂഹിക ഇടപെടലുകളെക്കുറിച്ച് എഴുതുന്നു, ശാസ്ത്രസാഹിത്യപരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണൻ.
ഇത് മരുന്ന് പരീക്ഷണമല്ല നീതിയുടെ വിതരണമാണ്
2026/10/26
SMA ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്ന് വിവാദമായ പശ്ചാത്തലത്തിൽ മരുന്നു പരീക്ഷണം എന്ന വാദം 100% തെറ്റാണ് എന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജയകൃഷ്ണൻ ടി. ഒപ്പം ജനറിക് മരുന്നുകൾ എന്തുകൊണ്ട് നീതിയുടെ വിതരണ രാഷ്ട്രീയമാവുന്നു എന്നും കുത്തക മരുന്നു കമ്പനികൾ എങ്ങനെയാണ് ആ നീതിയെ അട്ടിമറിക്കുന്നത് എന്നും വിശദീകരിക്കുന്നു.
ഗുരുവിന്റെ ജാതി, ജാതിയുടെ ഗുരു; കേരളം തിരസ്​കരിച്ച ഒരു മാനിഫെസ്​​റ്റോ
2026/10/25
കൊളോണിയൽ ആധുനികത ജാതിയെ ഉൾക്കൊണ്ട രീതിയുടെ ഘടനാവികാസം വ്യക്തമാക്കാതെ ഗുരുവിന്റെ ജാതി ദർശനത്തിലേക്ക് കടക്കാനാവില്ല. കൊളോണിയൽ സെൻസസിലെ ജാതിനിർണയം പശ്ചാത്തലമായി മനസിലാക്കി, ഗുരുവിന്റെ ജാതിപ്രകരണങ്ങളെ കുറിച്ച് ആലോചിക്കുകയാണിവിടെ. ശ്രീനാരായണഗുരുവിന്റെ ധൈഷണികവും സാമൂഹികവുമായ ഇടപെടലുകളുടെ സമകാലിക പുനർവായന. ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള വ്യാജ വ്യവഹാരങ്ങളെ തുറന്നുകാട്ടുന്നു. ഗുരുവിരുദ്ധത ഗുരുദർശനമായി മാറ്റിയെടുക്കുന്ന കുയുക്തികളെ പൊളിച്ചെഴുതുന്ന പുസ്തകം. https://ratbooks.com/products/guruvinte-jathiyum-jathiyude-guruvum-m-sreenathan

Podcast reviews

Read Truecopy THINK - Malayalam Podcasts podcast reviews


5 out of 5
3 reviews

Podcast sponsorship advertising

Start advertising on Truecopy THINK - Malayalam Podcasts relevant audience podcasts


What do you want to promote?